കേരളം

പ്രതിഷേധം കനത്തു; വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കിയത് പുന:പരിശോധിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തമിഴ് കവി വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നത് പുന:പരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. വൈരമുത്തുവിന് അവാര്‍ഡ് നല്‍കുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് തീരുമാനം. ഇദ്ദേഹത്തിനെതിരെ മീടു ആരോപണം ഉള്‍പ്പടെ ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന്  തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.ഡോ. അനില്‍ വള്ളത്തോള്‍, പ്രഭാവര്‍മ്മ, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവരായിരുന്നു പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങള്‍.

മീ ടു ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് കവി ഒഎന്‍വിയുടെ സ്മരണാര്‍ഥമുള്ള പുരസ്‌കാരം നല്‍കിയതിനെതിരെ നടി പാര്‍വതി, കെആര്‍ മീര, ഗായിക ചിന്മയി ശ്രീപദ,റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ചലച്ചിത്രരംഗത്തെ വനിതാ കൂട്ടായ്മയായി ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു.

മീ ടു ക്യാമ്പയിന്റെ ഭാഗമായി ലൈംഗികാരോപണം നേരിട്ട വ്യക്തിയാണ് വൈരമുത്തു. ഗായിക ചിന്മയി അടക്കം നിരവധി പേര്‍ വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം