കേരളം

'ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചേക്കും'; ചര്‍ച്ചയായി ഹൈബി ഈഡന്റെ പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ തീരുമാനങ്ങള്‍ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്ന ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കാന്‍ സാധ്യതയുണ്ടെന്ന് ഹൈബി ഈഡന്‍ എംപി. ' ലക്ഷദ്വീപില്‍ ഉടന്‍തന്നെ ഇന്റര്‍നെറ്റ് നഷ്ടമായേക്കാം, സൂക്ഷിക്കുക...' എന്നാണ് ഹൈബി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ ഇങ്ങനെയൊരു നടപടി വരുമോ എന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായി. 

കേന്ദ്രസര്‍ക്കാരിന് എതിരെ പ്രതിഷേധമുയരുമ്പോഴെല്ലാം ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുന്നത് സ്ഥിരമാണ്.കശ്മീര്‍, കര്‍ഷക പ്രക്ഷോഭ വിഷയങ്ങളിലും കേന്ദ്രം സമാനമായ നടപടി സ്വീകരിച്ചിരുന്നു. ഇത് ഓര്‍മ്മപ്പെടുത്തുംവിധമാണ് ഹൈബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

അതേസമയം, ലക്ഷദ്വീപിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടയുള്ള വിവാദ നടപടികളുമായി അഡ്മിനിസ്‌ട്രേറ്റര്‍ മുന്നോട്ടുപോവകുയാണ്. യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി കരട് നിയമം തയ്യാറാക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. കപ്പല്‍, വിമാന യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി