കേരളം

മലപ്പുറം 3015; തിരുവനന്തപുരം 2423; കോവിഡ് രോ​ഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിൽ. 3015 പേർക്കാണ് ജില്ലയിൽ ഇന്ന് രോ​ഗം ബാധിച്ചവരുടെ എണ്ണം. സംസ്ഥാനത്ത് ആകെ ഇന്ന് 19,894 പേര്‍ക്കാണ് രോ​ഗം കണ്ടെത്തിയത്. 

മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ക്കോ‌ട് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 186 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8641 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,571 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1083 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു