കേരളം

ആറു ദിവസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നു പേർ കോവിഡ് ബാധിച്ചു മരിച്ചു, ഞെട്ടലിൽ നാട്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; ആറു ദിവസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നു പേർ കോവിഡ് ബാധിച്ചു മരിച്ചു. വൈക്കത്താണ് മൂകാംബികച്ചിറ കുടുംബത്തിലേക്കാണ് ഒന്നിനു പിറകെ ഒന്നായി മരണവാർത്ത എത്തിയത്. രണ്ട് സഹോദരന്മാരും അവരിൽ ഒരാളുടെ ഭാര്യയുമാണ് കോവിഡ് ബാധിച്ചു മരിച്ചത്. 

മൂകാംബികച്ചിറയിൽ ബാലകൃഷ്ണൻ (തമ്പി-64) ആറുദിവസം മുമ്പാണ് മരിച്ചത്. അന്ന് വൈകീട്ട് സഹോദരൻ ബാബു (66)വും മരിച്ചു. ഈ വേർപാട് ഏൽപ്പിച്ച വേദനയ്ക്കിടെയാണ് ബാബുവിന്റെ ഭാര്യ നിർമല (61)യുടെ മരണ വാർത്ത എത്തുന്നത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു നിർമലയുടെ മരണം. 

ബാലകൃഷ്ണനും ബാബുവും പെയിന്റിങ് തൊഴിലാളികളായിരുന്നു. നിർമല തൊഴിലുറപ്പുപണികൾ ചെയ്തിരുന്നു. മൂന്നുപേരുടെയും ശവസംസ്കാരം വൈക്കം നഗരസഭാ ശ്മശാനത്തിൽ നടത്തി. ഒരു കുടുംബത്തിലെ മൂന്നു പേരെ കോവിഡ് കവർന്നത് വൈക്കത്തെ ഞെട്ടിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ