കേരളം

നീറ്റ് പരീക്ഷാഫലം: ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് മലയാളികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാഫലം പുറത്തുവന്നു. 720 മാര്‍ക്ക് നേടി ഒന്നാം റാങ്ക് മൂന്നുപേര്‍ പങ്കിട്ടു. ഇതില്‍ രണ്ട് മലയാളികളും. ഹൈദരാബാദിലെ മൃണാള്‍ കുട്ടേരി, മുംബൈയിലെ കാര്‍ത്തിക ജി നായരുമാണ് ഒന്നാം സ്ഥാനത്തെത്തിയ മലയാളികള്‍. ഡല്‍ഹി സ്വദേശിയായ തന്‍മയ് ഗുപ്തയാണ് റാങ്ക് പങ്കിട്ട മൂന്നാമത്തെയാള്‍. 

കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി മുരളീധരന്‍ കുട്ടേരിയുടെയും കൊല്ലം മയ്യനാട് സ്വദേശി രതി രവീന്ദ്രന്റെയും മകനാണ് മൃണാള്‍. കണ്ണൂര്‍ കരിവള്ളൂര്‍ സ്വദേശി ഗംഗാധരന്‍ കെ നായരുടെയും ശ്രീവിദ്യയുടെയും മകളാണ് കാര്‍ത്തിക. 

ആലപ്പുഴ സ്വദേശി എസ് ഗൗരി ശങ്കറാണ് കേരളത്തില്‍ ഒന്നാമത്. 715 മാര്‍ക്കോടെ ദേശീയതലത്തില്‍ 17ാം റാങ്കുണ്ട്. സുനില്‍ കുമാറിന്റെയും രേഖയുടെയും മകനാണ്. 

തൃശൂര്‍ സ്വദേശിനി വൈഷ്ണ ജയവര്‍ധന്‍ (710 മാര്‍ക്ക്,23-ാം റാങ്ക്), കോട്ടയം സ്വദേശി ആര്‍ കവിനേഷ് (710 മാര്‍ക്ക്,31-ാം റാങ്ക്) എന്നിവരാണ് ആദ്യ 50ലെ മറ്റു മലയാളികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍