കേരളം

മതംമാറണമെന്ന് യുവതിയുടെ വീട്ടുകാര്‍; എതിര്‍ത്ത നവവരന് നടുറോഡില്‍ ക്രൂരമര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചു. വധുവിന്റെ മതത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. തിരുവനന്തപുരം ചിറയിന്‍കീഴ് ആനത്തലവട്ടം മിഥുന്‍ കൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. 

ഭാര്യ ദീപ്തിയുടെ സഹോദരന്‍ ഡാനിഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് മിഥുന്‍ പറഞ്ഞു. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. യുവാവിന്റെ തലയ്ക്കും കഴുത്തിനുമെല്ലാം ഗുരുതരമായി പരിക്കേറ്റു. മിഥുനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പള്ളിയില്‍ വെച്ച് വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടു പോയതെന്ന് ദീപ്തി പറയുന്നു. പള്ളിയിലെത്തിയപ്പോള്‍ മതം മാറണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മതം മാറാന്‍ ഒരുക്കമല്ലെന്ന് അറിയിച്ചു. എങ്കില്‍ എത്ര പണം വേണമെങ്കിലും തരാം ബന്ധത്തില്‍ നിന്നും പിന്മാറണമെന്നും മിഥുനോട് ആവശ്യപ്പെട്ടു. 

മിഥുനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം

എന്നാല്‍ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ഒരുക്കമല്ലെന്ന് തങ്ങള്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ദീപ്തി പറഞ്ഞു. തങ്ങള്‍ ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു എന്നും, വീട്ടുകാര്‍ മിസ്സിങ് കേസ് നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി എല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും യുവതി പറയുന്നു. 

തങ്ങളുടെ ബന്ധത്തെ മിഥുന്റെ വീട്ടുകാര്‍ അംഗീകരിച്ചു. എന്നാല്‍ അക്രമം ഉണ്ടായതിനു ശേഷവും തന്റെ മാതാപിതാക്കള്‍ വിളിച്ചിട്ടില്ലെന്നും ദീപ്തി പറഞ്ഞു. ദീപ്തി ലാറ്റിന്‍ ക്രിസ്ത്യന്‍ വിഭാഗത്തിലും മിഥുന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളുമാണ്. ഒക്ടോബര്‍ 29 നാണ് ഇരുവരും ബോണക്കാട്ടു വെച്ച് വിവാഹിതരായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം