കേരളം

മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ന് അര്‍ധ രാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് അര്‍ധ രാത്രി മുതല്‍ ശനിയാഴ്ച അര്‍ധ രാത്രി വരെയാണ് ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

യൂണിയനുകള്‍ മുന്‍പില്‍ വെച്ച ശമ്പള സ്‌കെയില്‍ തള്ളുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമായും ആലോചിക്കാന്‍ സമയം വേണമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണം എന്നായിരുന്നു ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടത്. ഇത് മന്ത്രി തള്ളി. 

കഴിഞ്ഞ 20നാണ് പണിമുടക്ക് നോട്ടീസ് നല്‍കിയത് എന്ന് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. യൂണിയനുകള്‍ ആവശ്യപ്പെടുന്നത് പോലെ ശമ്പള സ്‌കെയില്‍ അനുവദിച്ചാല്‍ 30 കോടി രൂപ അധിക ബാധ്യത വരുമെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍