മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍

എംഡിഎംഎ ബാംഗ്ലൂരില്‍ നിന്ന് ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി
എംഡിഎംഎയുമായി പിടിയിലായ മൂന്നുപേര്‍
എംഡിഎംഎയുമായി പിടിയിലായ മൂന്നുപേര്‍

തൃശൂര്‍:മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നുപേര്‍ കൊടുങ്ങല്ലൂരില്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വൈപ്പിന്‍കാട്ടില്‍ നിഷ്താഫിര്‍, ചൂളക്കടവില്‍ അല്‍താഫ്, പാറയില്‍ മുഹമ്മദ് ആഷിക്ക് എന്നിവരാണ് ഇരുപത് ഗ്രാം എംഡിഎംഎ സഹിതം പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഡെന്‍സാഫ് ടീമും കൊടുങ്ങല്ലൂര്‍ പൊലീസും ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ മാര്‍ഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ടി തുടങ്ങിയ മയക്കുമരുന്നുകള്‍ വന്‍ തോതില്‍ എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി കര്‍ശന നിരീക്ഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഡെന്‍സാഫ് ടീമിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംശയമുള്ള ആളുകളെയും, വാഹനങ്ങളും നിരന്തരമായി പരിശോധിച്ചതില്‍ നിന്നുമാണ് മയക്കുമരുന്നുമായി യുവാക്കളെ പിടികൂടാനായത്. 

എംഡിഎംഎ ബാംഗ്ലൂരില്‍ നിന്ന് ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ്, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍.ശങ്കരന്‍, കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ബ്രിജു കുമാര്‍, കൊരട്ടി ഇന്‍സ്‌പെക്ടര്‍ ബി.കെ.അരുണ്‍, ജില്ലാ െ്രെകംബ്രാഞ്ച് എസ്.ഐ മുഹമ്മദ് റാഫി, ഡെന്‍സാഫ് അംഗങ്ങളായ പി.പി.ജയകൃഷ്ണന്‍, സി.എ.ജോബ്, സൂരജ് വി.ദേവ്, ലിജു ഇയ്യാനി, മാനുവല്‍, കൊടുങ്ങല്ലൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐമാരായ തോമസ്, ബിജു, എ.എസ്.ഐ മാരായ താജുദ്ധീന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com