കേരളം

പെണ്‍കുട്ടികളോട് സംസാരിക്കുന്നതെന്തിന്?; കണ്ണൂര്‍ കോളജില്‍ സീനിയേഴ്‌സിന്റെ റാഗിങ്; ക്രൂരമര്‍ദ്ദനം, വിദ്യാര്‍ത്ഥി ബോധരഹിതനായി വീണു

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: കണ്ണൂര്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ നഹര്‍ ആര്‍ട്‌സ് സയന്‍സ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി ചെട്ടിക്കുളം സ്വദേശി അന്‍ഷാദിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. മര്‍ദനമേറ്റ അന്‍ഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടന്നു. 

പെണ്‍കുട്ടികളോട് സംസാരിക്കുന്നതിന്റെ പേരിലും പണം ചോദിച്ചുമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതെന്ന് അന്‍ഷാദ് പറഞ്ഞു. പെണ്‍കുട്ടികളോട് എന്തിനാണ് സംസാരിക്കുന്നതെന്ന് ചോദിച്ചു. മൊബൈല്‍ ഫോണ്‍ വാങ്ങി ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചു. ഇതിനുശേഷം ആദ്യം ഒരുസംഘം വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദ്ദിച്ചു.

വിട്ടയച്ച ശേഷം വീണ്ടും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടുമെത്തി ടോയ്‌ലെറ്റിലേക്ക്  കൊണ്ടുപോയി മര്‍ദ്ദിച്ചു. തല ചുവരിലിടിപ്പിച്ചെന്നും, നെഞ്ചിലും തലയിലും ചവിട്ടിയെന്നും അന്‍ഷാദ് പറഞ്ഞു. നിലത്തിട്ടും മര്‍ദ്ദിച്ചു. ഇതോടെ അന്‍ഷാദ് ബോധരഹിതനായി. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നല്‍കിയതോടെയാണ് ആരോഗ്യനില മെച്ചപ്പെട്ടത്. 

സംഭവത്തില്‍ ഇരുപതോളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് കോളേജ് മാനേജ്‌മെന്റും പൊലീസും അറിയിച്ചു. കര്‍ശന നടപടി എടുക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്