കേരളം

ഗുളിക കൊടുത്തതിന് പിന്നാലെ ഡ്രിപ്പ് നല്‍കി; യുവതിയ്ക്ക്‌ ബോധം നഷ്ടമായി; പെരുമ്പാവൂരില്‍ വ്യാജഡോക്ടര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൂര്‍ഷിദാബാദ് സ്വദേശിയായ വ്യാജ ഡോക്ടര്‍ പൊലീസ് പിടിയില്‍. 34കാരനായ സബീര്‍ ഇസ്ലാമിനെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. നിരവധി അതിഥി തൊഴിലാളികളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്. 

ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. പിന്നാലെ യുവതി ബോധരഹിതയായി. ഇതോടെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് വ്യാജഡോക്ടറെ സംബന്ധിച്ച് രഹസ്യവിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. 

ഇയാളില്‍നിന്ന് സ്‌റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം