കേരളം

കണ്ണൂര്‍ നെഹര്‍ കോളേജിലെ റാഗിങ് : ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പൊലീസ് കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിന്റെ പേരില്‍ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറു സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവര്‍ക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. 

പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് പ്രതികള്‍ ഒളിവിലായിരുന്നു. കണ്ണൂര്‍ നെഹര്‍ ആര്‍ട്‌സ് സയന്‍സ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ചെട്ടിക്കുളം സ്വദേശി അന്‍ഷാദിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. മര്‍ദനമേറ്റ അന്‍ഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടന്നു.

പെണ്‍കുട്ടികളോട് സംസാരിക്കുന്നതിന്റെ പേരിലും പണം ചോദിച്ചുമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതെന്ന് അന്‍ഷാദ് പറഞ്ഞു. പെണ്‍കുട്ടികളോട് എന്തിനാണ് സംസാരിക്കുന്നതെന്ന് ചോദിച്ചു. മൊബൈല്‍ ഫോണ്‍ വാങ്ങി ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചു. ഇതിനുശേഷം ആദ്യം ഒരുസംഘം വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദ്ദിച്ചു.

വിട്ടയച്ച ശേഷം വീണ്ടും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടുമെത്തി ടോയ്‌ലെറ്റിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചു. തല ചുവരിലിടിപ്പിച്ചെന്നും, നെഞ്ചിലും തലയിലും ചവിട്ടിയെന്നും അന്‍ഷാദ് പറഞ്ഞു. നിലത്തിട്ടും മര്‍ദ്ദിച്ചു. ഇതോടെ അന്‍ഷാദ് ബോധരഹിതനായി. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നല്‍കിയതോടെയാണ് ആരോഗ്യനില മെച്ചപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു