കേരളം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ടാക്‌സി ഡ്രൈവറെ വിട്ടയച്ചു

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത രാഘവേന്ദ്രയോടൊപ്പമുണ്ടായിരുന്ന ടാക്‌സി ഡ്രൈവറെ എന്‍ഐഎ വിട്ടയച്ചു.

തലപ്പുഴ കമ്പമല സ്വദേശിയായ തമിഴ് യുവാവിനെ ഇന്നലെ വൈകിട്ടോടെയാണ് വിട്ടയച്ചത്. നവംബര്‍ അഞ്ചിനാണ് രാഘവേന്ദ്രയോടൊപ്പം ടാക്‌സി ഡ്രൈവറായ യുവാവിനെയും തമിഴ്‌നാട്ടില്‍ നിന്നും വിരുന്നുവന്ന ബന്ധുവിനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.

നവംബര്‍ ആറിന് ബന്ധുവിനെ വിട്ടയച്ചിരുന്നു. എന്നാല്‍, കമ്പമല സ്വദേശിയായ യുവാവിനെ കുറിച്ച് ബന്ധുക്കള്‍ക്ക് പോലും എന്‍ഐഎ സൂചന നല്‍കിയിരുന്നില്ല.

ഇതേതുടര്‍ന്ന് ബന്ധുക്കള്‍ ജില്ല പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫിസില്‍ ഹാജരാകാന്‍ യുവാവിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇയാളുടെ വാഹനവും മൊബൈല്‍ ഫോണും എന്‍ഐഎ കൈവശമാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു