കേരളം

മരംമുറിയിലെ സർക്കാർ വാദങ്ങൾ പൊളിയുന്നു; നടപടികൾ മാസങ്ങൾക്ക് മുന്നേ തുടങ്ങി; രേഖകൾ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിയിൽ ഫയൽ ഇല്ലെന്ന സർക്കാർ വാദം പൊളിയുന്നു. മാസങ്ങൾക്ക് മുന്നേ തന്നെ മരംമുറി നടപടികൾ ജലവിഭവ വകുപ്പ് അറിഞ്ഞിരുവെന്നതിന് പുതിയ തെളിവുകൾ പുറത്തു വന്നു. മെയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയൽ ജലവിഭവ വകുപ്പിൽ എത്തിയിരുന്നു. ഇക്കാര്യം സർക്കാരിന്റെ ഇ ഫയൽ രേഖകളിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. 

നവംബർ ഒന്നിന് മരംമുറിക്ക് അനുമതി നൽകുന്ന യോഗം ചേർന്നിട്ടില്ലെന്നും അതിനാൽ ഇതിന് മിനുട്ട്‌സ് ഇല്ലെന്നുമുള്ള വാദമാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. എന്നാൽ മരംമുറിക്ക് ജലവിഭവ വകുപ്പിൽ നിന്ന് അനുമതി നൽകുന്നതിനുള്ള നടപടികൾ വളരെ നേരത്തെ ആരംഭിച്ചുവെന്നാണ് പുറത്തു വന്ന രേഖകളിൽ വ്യക്തമാക്കുന്നത്. 

മെയ് 23ന് ഫയൽ എത്തി

മെയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയൽ വനം വകുപ്പിൽ നിന്ന് ജലവിഭവ വകുപ്പിൽ എത്തിയിരുന്നു. പിന്നീട് നിരവധി തവണ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.  

ബേബി ഡാമിലെ 23 മരങ്ങൾ മുറിക്കാൻ അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഫയൽ ജലവിഭവ വകുപ്പിലേക്കെത്തിയത്. ഇതിനു ശേഷം ടികെ ജോസിന്റെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ ചേർന്നു. സെപ്റ്റംബർ 15ന് ടികെ ജോസും ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെയും നേതൃത്വത്തിലും യോഗം ചേർന്നു. 

ഒക്ടോബർ 17ന് അന്തർ സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട യോഗവും നടന്നു. ഈ യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് വകുപ്പുകൾ തമ്മിൽ ധാരണയിലെത്തി 15 മരങ്ങൾ മുറിക്കാനുള്ള ഉത്തരവിറക്കിയതെന്ന് ബെന്നിച്ചൻ തോമസ് വനം മന്ത്രിക്ക് നൽകിയ വിശീദകരണത്തിലും വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്