കേരളം

കാസര്‍കോട് സര്‍ക്കാര്‍ കോളജില്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചു; പരാതി

സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട്: കാസര്‍കോട് സര്‍ക്കാര്‍ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയെ കൊണ്ട് പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചതായി പരാതി. മൂന്നുതവണ കാലുപിടിപ്പിച്ചതായി എംഎസ്എഫ് പരാതിയില്‍ ആരോപിച്ചു. വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്ന് പുറത്താക്കാതിരിക്കാനാണ് കാലുപിടിപ്പിച്ചതെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ കൊണ്ടാണ് പ്രിന്‍സിപ്പല്‍ ഡോ. രമ കാലുപിടിപ്പിച്ചത്. വിദ്യാര്‍ത്ഥിക്ക് എതിരെ ഒരുപാട് പരാതികള്‍ ഉണ്ടെന്ന് പറഞ്ഞാണ് കാലുപിടിപ്പിച്ചത് എന്നും എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു. 

എന്നാല്‍ വിദ്യാര്‍ത്ഥി തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത്‌ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നും പ്രിന്‍സിപ്പല്‍ രമ പറഞ്ഞു. പിന്നീട് വിദ്യാര്‍ത്ഥി സ്വമേധയാ വന്ന് കാലുപിടിക്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി