കേരളം

പൂട്ട് പൊളിച്ച് അകത്ത് കയറി, മെഡിക്കൽ കോളജ് ഫാർമസിയിലെ 140 മയക്കുമരുന്ന് ആംപ്യൂളുകൾ മോഷ്ടിച്ചു; 23കാരൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് മയക്കുമരുന്ന് ആംപ്യൂളുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കൊല്ലം മാമുട്ടിക്കടവ് സ്വദേശിയായ  രാഹുൽ (23) നെയാണ് പിടികൂടിയത്. ഫാർമസി സ്റ്റോറിന്റെ വാതിൽ തകർത്ത് അകത്ത് കയറിയാണ് യുവാവ് മോഷണം നടത്തിയത്.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു മോഷണം. പൂട്ട് പൊളിച്ച് അകത്ത് കടന്ന രാഹുൽ ഫ്രിജിൽ സൂക്ഷിച്ചിരുന്ന മരുന്നിന്റെ 140 ആംപ്യൂളുകൾ മോഷ്ടിച്ചു. ഗുരുതര രോഗം ബാധിച്ചവർക്കു കൊടുക്കുന്ന മയക്കുമരുന്ന് ഇനത്തിൽപെട്ടവയാണ് മോഷ്ടിച്ച മരുന്നുകൾ. രാവിലെ ഫാർമസിയിൽ എത്തിയ ജീവനക്കാരാണ് ആംപ്യൂളുകൾ മോഷണം പോയ വിവരം അറിഞ്ഞത്.

സ്ഥിരം ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുൽ പിടിയിലായത്. മെഡിക്കൽ കോളജ് പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു