കേരളം

വാർഡിൽ പ്രവേശിക്കുന്നതിൽ തർക്കം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോ​ഗിയുടെ കൂട്ടിരിപ്പുകാരന് ക്രൂര മർദ്ദനം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോ​ഗിയുടെ കൂട്ടിരിപ്പുകാരന് മർദ്ദനമേറ്റു. സെക്യൂരിറ്റി ജീവനക്കാരാണ് കൂട്ടിരിപ്പുകാരനെ ക്രൂരമായി മർദ്ദിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയിൽ അവസാനിച്ചത്. സംഭവത്തിൽ കണ്ടാൽ അറിയുന്ന മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. 

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കിഴിവിലം സ്വദേശിയായ അരുൺ ദേവിനാണ് മർദ്ദനമേറ്റത്. ഇയാളുടെ ബന്ധു മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. തിരുവനന്തപുരം മെ‍‌ഡിക്കൽ കോളജിന്റെ പഴയ മോർച്ചറിക്ക് സമീപത്തെ ​ഗെയ്റ്റിലൂടെ അരുൺ കൂടി ആശുപത്രിയിലേക്ക് കയറാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. 

യുവാവ് കയറാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. പിന്നാലെ യുവാവും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ വാക്ക് തർക്കമുണ്ടായി. തർക്കം ഉന്തും തള്ളുമായി കലാശിക്കുകയും യുവാവിന് മർദ്ദനമേൽക്കുകയുമായിരുന്നു. ​ഗെയ്റ്റ് പൂട്ടി യുവാവിനെ കോംപൗണ്ടിന് അകത്തേക്ക് കൊണ്ടു പോയി വീണ്ടും മർദ്ദിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. 

രോ​ഗിയെ കാണാൻ ഒരാൾക്കാണ് പാസ് അനുവദിച്ചിട്ടുള്ളത്. പാസുള്ള ഒരാൾക്കൊപ്പം അരുൺ ദേവ് കൂടി കയറാൻ ശ്രമിച്ചുവെന്നാണ് സെക്യൂരിറ്റി ജീവനക്കാർ വിശദീകരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാർക്കെതിരെ നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. യുവാവിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം