കേരളം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവം : രണ്ടുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. രണ്ട് സുരക്ഷാ ജീവനക്കാരാണ് പിടിയിലായത്. സ്വകാര്യ ഏജന്‍സിയിലെ തൊഴിലാളികളായ വിഷ്ണു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്മൂമ്മയുടെ ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഇന്നലെയാണ് മര്‍ദ്ദനമേറ്റത്. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയില്‍ അവസാനിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കിഴിവിലം സ്വദേശിയായ അരുണ്‍ ദേവിനാണ് മര്‍ദ്ദനമേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പഴയ മോര്‍ച്ചറിക്ക് സമീപത്തെ ഗെയ്റ്റിലൂടെ അരുണ്‍ കൂടി ആശുപത്രിയിലേക്ക് കയറാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.

യുവാവ് കയറാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. പിന്നാലെ യുവാവും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തര്‍ക്കം ഉന്തും തള്ളുമായി കലാശിക്കുകയും യുവാവിന് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു. ഗെയ്റ്റ് പൂട്ടി യുവാവിനെ കോമ്പൗണ്ടിന് അകത്തേക്ക് കൊണ്ടു പോയി വീണ്ടും മര്‍ദ്ദിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു.സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്