കേരളം

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി; സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി. കാലാവസ്ഥ അനുകൂലമായതോടെയാണ് നടപടി. നിലയ്ക്കലില്‍ നിന്നും സന്നിധാനത്തേക്ക് നിയന്ത്രിതമായ തോതില്‍ ഭക്തരെ കടത്തിവിട്ടു തുടങ്ങി. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വീസ് തുടങ്ങി. ഭക്തര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും  ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. 

കനത്ത മഴയുടെയും പമ്പാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിന്റെയും പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനത്തിന് ഇന്ന് ജില്ലാ ഭരണകേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിലയ്ക്കലില്‍  കഴിയുന്ന തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി ഘട്ടം ഘട്ടമായി ദര്‍ശനം അനുവദിക്കുന്നതിന് തീരുമാനിച്ചതായി കളക്ടര്‍ അറിയിച്ചു. 

നിലവിലെ സ്ഥിതിഗതി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പമ്പാ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് കൃത്യമായ ഇടവേളകളായായിരിക്കും ഇവര്‍ക്ക് ദര്‍ശനം അനുവദിക്കുകയെന്നും കളക്ടര്‍ അറിയിച്ചു. ശബരിമല സന്നിധാനത്തും നവമേഖലയിലും മഴ കുറഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)