കേരളം

തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയില്‍ നാളെ നാലു ട്രെയിനുകള്‍ ഓടില്ല, റദ്ദാക്കിയ വണ്ടികള്‍ ഇത് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയില്‍ നാളെ നാലു ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം- തിരുവനന്തപുരം (06425), നാഗര്‍കോവില്‍- തിരുവനന്തപുരം(06426), തിരുവനന്തപുരം- നാഗര്‍കോവില്‍ (06427), തിരുവനന്തപുരം- നാഗര്‍കോവില്‍ (06435) എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. 17 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 

ആന്ധ്രപ്രദേശില്‍ തുടര്‍ച്ചയായി കനത്ത മഴ പെയ്തതോടെ കേരളത്തിലൂടെ ഓടുന്ന എട്ട് സര്‍വീസുകള്‍ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. മൂന്നു ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.തുടര്‍ച്ചയായ മഴയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. വിജയവാഡ, ഗുണ്ടക്കല്‍ റെയില്‍വേ ഡിവിഷന്‍ പരിധിയില്‍ നിരവധി പാതകള്‍ വെള്ളത്തിലായതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ഇന്നലെയും ഇന്നുമായി നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു