കേരളം

ഗുണനിലവാരം ഇല്ല; പാരസെറ്റമോൾ ഉൾപ്പെടെ 10 ബാച്ച്‌ മരുന്നുകൾ നിരോധിച്ചു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 10 ബാച്ച്‌  മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത്‌ നിരോധിച്ചു. പാരസെറ്റമോൾ ഗുളിക ഉൾപ്പെടെയുള്ള മരുന്നുകളാണ് നിരോധിച്ചത്. നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാരന് തിരികെ നൽകി വിശദാംശങ്ങൾ ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന്‌ സംസ്ഥാന ഡ്രഗ്‌സ്‌ കൺട്രോളർ അറിയിച്ചു. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ്‌ മരുന്നിന്‌ ഗുണനിലവാരം ഇല്ലെന്ന്‌ കണ്ടെത്തിയത്‌.

നിരോധിച്ച മരുന്നുകൾ

പാരസെറ്റമോൾ (ടി 3810), കാൽഷ്യം വിത്ത്‌ വിറ്റമിൻ ഡി 3 (ടിഎച്ച്‌ടി -21831), പാരസെറ്റമോൾ ആൻഡ്‌ ഡൈക്ലോഫെനാക്‌ പൊട്ടാസ്യം ഗുളിക (എംഎസി 90820), അമോപിൻ 5, അമ്ലോഡിപൈൻ ഗുളിക (എഎംപി 1001), ഗ്ലിബൻക്ലമൈഡ്‌ ആൻഡ്‌ മെറ്റ്‌ഫോർമിൻ (പിഡബ്ല്യുഒഎകെ 58), ലൊസാർടൻ പൊട്ടാസ്യം ഗുളിക (എൽപിടി 20024), എസ്‌വൈഎംബിഇഎൻഡി–- അൽബെൻഡസോൾ (എസ്‌ടി 20-071), ബൈസോപ്രോലോൽ ഫ്യുമേറേറ്റ്‌ ഗുളിക (56000540), സൈറ്റികോളിൻ സോഡിയം ഗുളിക (ടി 210516), റോംബസ്‌ ഹാൻഡ്‌ സാനിറ്റൈസർ (292).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍