കേരളം

മഴ, മണ്ണിടിച്ചില്‍: ശബരി, നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി; മറ്റു ക്രമീകരണങ്ങള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആന്ധ്രപ്രദേശിലെ കനത്ത മഴയും പ്രളയവും, നാഗര്‍കോവില്‍ ഭാഗത്തെ മണ്ണിടിച്ചിലും പരിഗണിച്ച് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. ഹൈദരാബാദില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ട ശബരി എക്‌സ്പ്രസും ചൊവ്വാഴ്ചത്തെ നിസാമുദ്ദീന്‍ - എറണാകുളം പ്രതിവാര എക്‌സ്പ്രസും റദ്ദാക്കി. വിജയവാഡ, ഗുണ്ടക്കല്‍ റെയില്‍വേ ഡിവിഷനുകളിലെ വെള്ളക്കെട്ട് കാരണമാണ് ശബരി എക്‌സ്പ്രസ് റദ്ദാക്കിയത്.  

തിരുവനന്തപുരം-നാഗര്‍കോവില്‍ ഭാഗത്ത് പാളത്തില്‍ മണ്ണിടിഞ്ഞതിന്റെ തടസ്സം പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ലാത്തതിനാല്‍ ഇതുവഴിയുള്ള തീവണ്ടികള്‍ പൂര്‍ണമായും റദ്ദാക്കി. കൊല്ലം-തിരുവനന്തപുരം, നാഗര്‍കോവില്‍-തിരുവനന്തപുരം, തിരുവനന്തപുരം-നാഗര്‍കോവില്‍(ഇരുവശത്തേക്കും) എന്നിവ തിങ്കളാഴ്ച റദ്ദാക്കിയിട്ടുണ്ട്.

മറ്റു ക്രമീകരണങ്ങള്‍ ഇങ്ങനെ

തിരുനെല്‍വേലി-ജാംനഗര്‍ ദ്വൈവാര എക്‌സ്പ്രസ് തിരുവനന്തപുരത്തുനിന്നും യാത്ര തിരിക്കും.

തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.

തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി തിരുനെല്‍വേലിയില്‍ നിന്നു പുറപ്പെടും.

പുനലൂര്‍-മധുര എക്‌സ്പ്രസ് തിരുനെല്‍വേലിയില്‍ നിന്നു യാത്രതിരിക്കും.

കൊല്ലം-ചെന്നൈ എഗ്മോര്‍ അനന്തപുരി, നാഗര്‍കോവിലില്‍നിന്നും തുടങ്ങും.

നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നു യാത്രതിരിക്കും. മംഗലാപുരത്തുനിന്നുള്ള പരശുറാം തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും.

നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ് തിരുവനന്തപുരത്തു നിന്ന് യാത്ര തുടങ്ങുകയും മടക്കയാത്ര ഇവിടെ അവസാനിപ്പിക്കുകയും ചെയ്യും.

ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് കൊല്ലത്തുനിന്നും പുറപ്പെടും.

നാഗര്‍കോവില്‍-കോട്ടയം പ്രതിദിന എക്‌സ്പ്രസ് കായംകുളത്തുനിന്നും തുടങ്ങും.

എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.

മധുരൈ-പുനലൂര്‍ എക്‌സ്പ്രസ് തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.

ചെന്നൈ എഗ്മോര്‍ - കൊല്ലം അനന്തപുരി എക്‌സ്പ്രസ് നാഗര്‍കോവിലില്‍ യാത്ര അവസാനിപ്പിക്കും 

ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് (21നു പുറപ്പെടുന്നത്) കൊല്ലം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും

ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (21ന് പുറപ്പെടുന്നത്) തിരുനെല്‍വേലിയില്‍ നിന്നും തുടങ്ങും

ജാംനഗര്‍-തിരുനെല്‍വേലി ദ്വൈവാര എക്‌സ്പ്രസ് (20ന് പുറപ്പെട്ടത്) തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി