കേരളം

'കുഞ്ഞിനെ കണ്ടതിൽ സന്തോഷമുണ്ട്, വിട്ടുപോന്നതിൽ വിഷമം'- അനുപമ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിഎൻഎ ഫലം പോസിറ്റീവ് ആയതിന് പിന്നാലെ അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു. സിഡബ്ല്യുസിൽ നിന്ന് അനുമതി ലഭിച്ചതിനേ തുടർന്നാണ് കുന്നുകുഴിയിലുള്ള നിർമല ശിശുഭവനിലെത്തി ഇരുവരും കുഞ്ഞിനെ കണ്ടത്. സമരപ്പന്തലിൽ നിന്നാണ് കുഞ്ഞിനെ സംരക്ഷിക്കുന്ന ശിശുഭവനിലേക്ക് അനുപമയും അജിത്തും പോയത്.

കുഞ്ഞിനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെമെന്ന് കുഞ്ഞിനെ കണ്ടശേഷം അനുപമ പറഞ്ഞു. കണ്ടിട്ട് വിട്ടുപോന്നതിൽ വിഷമമുണ്ട്. കുഞ്ഞ് സുഖമായി ഇരിക്കുന്നുവെന്നും കോടതി നടപടികൾ വേഗത്തിലാക്കാൻ അഭ്യർഥിക്കുമെന്ന് സിഡബ്യുസിയിൽ നിന്ന് അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

പ്രസവിച്ച് മൂന്ന് ദിവസത്തിനു ശേഷം തന്നിൽനിന്ന് അകറ്റപ്പെട്ട കുഞ്ഞിനെയാണ് ഒരു വർഷത്തിനു ശേഷം അനുപമ കണ്ടത്. കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് ഉറപ്പിക്കുന്നതിന് നടത്തിയ ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെയാണ് അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ അനുമതി ലഭിച്ചത്. ദത്ത് നൽകപ്പെട്ട കുഞ്ഞിനെ കോടതി നിർദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് ആന്ധ്രയിൽനിന്ന് കേരളത്തിലെത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും