കേരളം

മോഫിയയുടെ മരണം: ഭർത്താവ് സൂഹൈലും മാതാപിതാക്കളും പിടിയിൽ

സമകാലിക മലയാളം ഡെസ്ക്



കൊച്ചി: ആലുവയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും കുടുംബവും അറസ്റ്റിൽ. മരിച്ച മോഫിയ പർവീണിന്റെ ഭർത്താവ് മുഹമ്മദ് സുഹൈലും ഭർതൃമാതാവ് റുഖിയ, പിതാവ് യുസുഫ് എന്നിവരുമാണ് അറസ്റ്റിലായത്. കോതമം​ഗലത്തെ ബന്ധുവീട്ടിൽ ഒളിവിലായിരുന്ന മൂവരും ഇന്ന് പുലർച്ചെയാണ് പിടിയിലായത്. 

സ്ത്രീധന പീഡനം നേരിടുന്നെന്ന് കാണിച്ച് ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ 21കാരിയായ മോഫിയ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് സ്‌റ്റേഷനിൽ നിന്ന് മൊഫിയയെ ഒത്തു തീർപ്പിന് വിളിപ്പിച്ചു. തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചർച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും യുവതി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഇതുമൂലം ജീവനൊടുക്കുകയാണെന്ന് യുവതി കത്തിൽ വ്യക്തമാക്കി. 

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടാണ് സുഹൈൽ എന്നയാളെ മൊഫിയ വിവാഹം കഴിച്ചത്.  ഗാർഹികപീഡനം അടക്കം ഒരു പരാതിയും പൊലീസ് കാര്യമായി എടുത്തില്ലെന്ന് മോഫിയ പർവീണിന്റെ അച്ഛൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി