കേരളം

അടിവസ്ത്രം മാറുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ച് സോഷ്യൽ മീഡിയ ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. കെഎസ്ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പില്‍ അടിവസ്ത്രം മാറുന്നതിന്റെ വിഡിയോ പങ്കുവയ്ക്കുകയായിരുന്നു. 

വിഡിയോ 35 വനിതാ ജീവനക്കാരുള്ള ​ഗ്രൂപ്പിൽ

സാബു വീട്ടില്‍വെച്ച് അടിവസ്ത്രം ധരിക്കുന്നത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ 35 വനിതാജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്സാപ് ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി.ഗിരീഷ് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് പ്രകാരമാണ് നടപടി സ്വീകരിച്ചത്. 

ഗുരുതരമായ സ്വഭാവദൂഷ്യമെന്ന് റിപ്പോർട്ട്

പല ജീവനക്കാരുടെയും മക്കള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുപയോഗിക്കുന്ന ഫോണില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത് കുടുംബങ്ങളില്‍ അവമതിപ്പുണ്ടാകുന്നതിനിടയാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഡ്രൈവറുടെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതരമായ സ്വഭാവദൂഷ്യവുമാണെന്ന് ഗവ. അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇയാള്‍ വര്‍ക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലിചെയ്യുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്