കേരളം

തിയേറ്ററുകള്‍ തുറക്കുമോ ?; കോവിഡ് അവലോകനയോഗം ഇന്ന് ; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. കോവിഡ് വ്യാപനം കുറയുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് പരിഗണിച്ചേക്കും. 

ഡബ്ലിയുഐപിആര്‍ പരിധിയില്‍ മാറ്റം വരുത്തിയേക്കും. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും.സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തും. 

സിനിമാ തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യവും യോഗം പരിഗണിച്ചേക്കും. എന്നാല്‍ ഉടന്‍ തിയേറ്ററുകള്‍ തുറക്കുന്നതിനോട് ആരോഗ്യവകുപ്പ് അനുകൂലമല്ലെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്