കേരളം

‘കേരള ഗസറ്റ് ’ ഇനി ഓൺലൈനിലും ; പേര്‌, ജാതി മാറ്റം തുടങ്ങിയവ നേരിട്ട് ഓൺലൈനായി അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ  ‘കേരള ഗസറ്റ്’ ഇനി ഓൺലൈനിലും. സെപ്റ്റംബർ 28ന്റെ ഗസറ്റാണ്‌ ആദ്യമായി ഇ–ഗസറ്റായി പ്രസിദ്ധീകരിക്കുക.  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്‌ഘാടനം ചെയ്യും. 

എൻഐസി തയ്യാറാക്കിയ കംപോസ് (കോംപ്രഹെൻസീവ്‌ ഓപ്പറേഷൻ ആൻഡ്‌ മാനേജ്‌മെന്റ്‌ ഓഫ്‌ പ്രസസ്‌ ഓവർ സെക്യൂർ എൻവയോൺമെന്റ്‌) പദ്ധതിയിലൂടെയാണ്‌  ഇ– ഗസറ്റ്‌ ഒരുക്കുന്നത്‌.  പ്രസിദ്ധീകരിക്കേണ്ട വിജ്ഞാപനം വകുപ്പുകൾക്ക് കംപോസ് വെബ് സൈറ്റിൽ നേരിട്ട് നൽകാം.

അനന്തരാവകാശ പരസ്യങ്ങൾ താലൂക്ക്‌ ഓഫീസുകളിൽനിന്ന്‌ https://compose.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകാനാകും. പേര്‌, ജാതി മാറ്റം തുടങ്ങിയവ പൊതുജനങ്ങൾക്ക്‌ നേരിട്ട് ഓൺലൈനായി അപേക്ഷിക്കാം. പ്രസിദ്ധീകരണ ഫീസും ഓൺലൈനിൽ അടയ്‌ക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍