കേരളം

മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്, ഡിജിപി മുതല്‍ എസ്എച്ച്ഒ വരെ പങ്കെടുക്കും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. വൈകീട്ട് മൂന്നരയ്ക്ക് ഓൺലൈൻ വഴിയാണ് യോ​ഗം. എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ളവർ യോ​ഗത്തിൽ പങ്കെടുക്കും. 

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മോൻസൻ മാവുങ്കലിനുള്ള ബന്ധം ചർച്ചയാകുന്നതിനിടയിലാണ് മുഖ്യമന്ത്രി സേനാംഗങ്ങളുടെ യോഗം വിളിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങളും ചർച്ചയാകും.  ഇൻ്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൻസൻ്റെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ ബെഹ്റ നിർദ്ദേശിച്ചിരുന്നു. 

മുൻ ഡിഐജി സുരേന്ദ്രനും മോൻസണുമായുള്ള ബന്ധം, കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മൺ ഇടപെട്ടതുമായ നീക്കങ്ങളെല്ലാം പുറത്ത് വന്നത് സംസ്ഥാന പൊലീസ് വകുപ്പിനെ പരുങ്ങലിലാക്കുന്നു. മോൻസനെതിരായ പീഡന പരാതി പൊലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണവും പൊലീസിന് തിരിച്ചടിയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു