കേരളം

അടിച്ചത് 20 കോടി രൂപ! അവരെ തേടി ഭാ​ഗ്യം എത്തി; എല്ലാ മാസവും പണം മാറ്റി വച്ച് എടുത്ത ടിക്കറ്റിന് ഒടുവിൽ ഒന്നാം സമ്മാനം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: അബുദാബി ബിഗ് ടിക്കറ്റിൽ ഒന്നാം സമ്മാനം അടിച്ചത് 40 പേർ ചേർന്നെടുത്ത ടിക്കറ്റിന്. ഖത്തറിലെ അൽ സുവൈദി ഗ്രൂപ്പിന്റെ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന 40 ജീവനക്കാരെടുത്ത ടിക്കറ്റിന് 20.3 കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. കൊല്ലം പരവൂർ സ്വദേശിയായ നഹീൽ നിസാമുദ്ദീന്റെ പേരിലാണ് ടിക്കറ്റെടുത്തത്. നഹീൽ നിസാമുദ്ദീനടക്കം ടിക്കറ്റിൽ പങ്കാളികളായ 40 പേരിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ ഒഴികെ ബാക്കിയെല്ലാവരും മലയാളികൾ തന്നെ. 

എല്ലാ മാസവും ശമ്പളത്തിൽ നിന്നുള്ള ഒരു ചെറിയ തുക മാറ്റിവെച്ച് ഓരോരുത്തരുടെ പേരിലും ടിക്കറ്റെടുക്കൽ പതിവായിരുന്നു. ഇത്തവണ സംഘത്തെ ഭാഗ്യദേവത കടാക്ഷിച്ചു. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പെങ്കിലും നിസാമുദ്ദീനെ ബന്ധപ്പെടാൻ അബുദാബി ബിഗ് ടിക്കറ്റ് അധികൃതർക്ക് സാധിച്ചില്ല. 

നിസാമുദ്ദീൻ ഇന്ത്യയിൽ വച്ച് ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറായിരുന്നു ടിക്കറ്റെടുക്കുമ്പോൾ നൽകിയിരുന്നത്. ഇത് പ്രവർത്തിച്ചിരുന്നില്ല. തുടർന്ന് ഇതിനോടൊപ്പം നൽകിയ നിസാമിന്റെ മാതാപിതാക്കളുടെ നമ്പറിൽ ബന്ധപ്പെട്ടാണ് അധികൃതർ സന്തോഷ വാർത്ത അറിയിച്ചത്. 

'പല സുഹൃത്തുക്കളും പറ്റിക്കുന്നതിനായി ഇത്തരത്തിൽ വിളിക്കാറുണ്ട്. ഇപ്പോഴും എനിക്ക് വിശ്വാസം വന്നിട്ടില്ല'- എന്നായിരുന്നു നിസാമുദ്ദീന്റെ പ്രതികരണം. സാധാരണയായി തങ്ങൾ പത്ത് മുതൽ 15 പേർ ചേർന്നാണ് ടിക്കറ്റെടുക്കാറുള്ളത്. എന്നാൽ ഫലമൊന്നും കിട്ടാതിരുന്നതോടെ കഴിഞ്ഞ രണ്ടു വർഷമായി സംഘം 40 ആക്കി ഉയർത്തുകയായിരുന്നുവെന്ന് നിസാമുദീനൊപ്പം ഒരേമുറിയിൽ താമസിക്കുന്ന ഷിനോയ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു