കേരളം

കോവിഡ് സര്‍ട്ടിഫിക്കറ്റ് തിരുത്തി പോസിറ്റീവാക്കി; കൃത്രിമം കാണിച്ച് പരീക്ഷ എഴുതിയ വിദ്യാര്‍ഥി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ച് പരീക്ഷ എഴുതിയയാൾ അറസ്റ്റിൽ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തിരുത്തി പോസിറ്റീവായി കാണിച്ച് നഴ്‌സിങ് പരീക്ഷ എഴുതുകയായിരുന്നു.  കിഴുവിലം തിട്ടയമുക്ക് പിണർവിളാകം വീട്ടിൽ പ്രജിനെ(25)യാണ് അറസ്റ്റ് ചെയ്തത്.

ഗവൺമെന്റ് സ്‌കൂൾ ഓഫ് നഴ്‌സിങ്ങിലെ വിദ്യാർഥിയാണ് പ്രജിൻ. കന്റോൺമെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തിരുത്തി പോസിറ്റീവാണെന്ന് കാണിച്ച് പിപിഇ കിറ്റ് ധരിച്ചാണ് പ്രജിൻ പരീക്ഷ എഴുതാൻ വന്നത്. കഴിഞ്ഞ മാസം നടന്ന ഒന്നാംവർഷ റെഗുലർ പരീക്ഷയ്ക്കാണ് സർട്ടിഫിക്കറ്റ് തിരുത്തി പ്രജിൻ വന്നത്. 

പരീക്ഷ എഴുതിയതിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് കോളജ് പ്രിൻസിപ്പൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കന്റോൺമെന്റ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പ്രജിനെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി