കേരളം

പ്രതിവര്‍ഷം 1122 മെഗാവാട്ട് വൈദ്യുതി, വല്ലാര്‍പാടം ടെര്‍മിനലില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു; 3.4 ഏക്കര്‍ വിസ്തൃതി, പരിസ്ഥിതി സൗഹൃദ വഴിയില്‍ ഡിപി വേള്‍ഡും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായ ഡിപി വേള്‍ഡ്. പ്രതിവര്‍ഷം 1122 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പവര്‍ പ്ലാന്റാണ് ഡിപി വേള്‍ഡ് സ്ഥാപിച്ചത്. പ്ലാന്റിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി പി രാജീവ് നിര്‍വഹിച്ചു.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് പവര്‍ പ്ലാന്റ് സ്ഥാപിച്ചത്. 3.4 ഏക്കര്‍ വിസ്തൃതിയില്‍ വിപുലമായ നിലയിലാണ് സോളാര്‍ പാനലുകള്‍ സജ്ജമാക്കിയത്. 3.7 കോടി രൂപയാണ് ചെലവ് വന്നത്. ഒരു വര്‍ഷ കാലയളവില്‍ 41,580 മരങ്ങള്‍ ആഗിരണം ചെയ്യുന്ന ശരാശരി 905 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന് തുല്യമായ അളവ് വാതകം കുറയ്ക്കാന്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചതിലൂടെ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വല്ലാര്‍പാടം ടെര്‍മിനലിന്റെ ഊര്‍ജ്ജ ആവശ്യകതയുടെ 12 ശതമാനം ഇതുവഴി നികത്താന്‍ സാധിക്കുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2022 ഓടേ സോളാര്‍ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കാനും ഡിപി വേള്‍ഡിന് പദ്ധതിയുണ്ട്. 203 മെഗാവാട്ട് അധികം ഉല്‍പ്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ലോകത്ത് പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജോല്‍പ്പാദനം സാധ്യമാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ വരാനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ക്ക് സംഭാവന നല്‍കുക എന്നതാണ് ഈ ഉദ്യമത്തിന് പിന്നിലെന്നും ഡിപി വേള്‍ഡ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി