കേരളം

ഫീസ് അടക്കാൻ പണമില്ല; മലയാളി നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മം​ഗളൂരു; മലയാളി നഴ്സിങ് വിദ്യാർത്ഥിനി മം​ഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ. ചിറ്റാരിക്കൽ അരിമ്പയിലെ തൂമ്പുങ്കൽ  മകൾ നിന സതീഷ് (19) ആണു മരിച്ചത്. ഹോസ്റ്റൽ ശുചിമുറിയുടെ വെന്റിലേഷനിൽ തൂങ്ങിയ നിലയിലാണ് ജാൻസിയെ കണ്ടെത്തിയത്. 

ചൊവ്വാഴ്ച രാവിലെയാണു മുറിയിൽ താമസിക്കുന്ന മറ്റു വിദ്യാർഥികൾ തൂങ്ങിയ നിലയിൽ ജാൻസിയെ കണ്ടത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരിച്ചു. ഫീസ് അടക്കാൻ കഴിയാത്തതിൽ ഉള്ള മനഃപ്രയാസമാണ് ജീവനൊടുക്കാൻ കാരണമെന്നാണു പൊലീസ് പറയുന്നത്. 

സാമ്പത്തിക പ്രയാസം കാരണം നിനയുടെ ഫീസ് അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നു.  ഫീസ് വൈകിയതിനു കോളജ് അധികൃതരും അഡ്മിഷൻ ഏജന്റും മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. ഫീസ് അടയ്ക്കാൻ സാവകാശം ചോദിച്ചെങ്കിലും അഡ്മിഷൻ ഏജന്റ് അനുവദിച്ചില്ലെന്ന് വിദ്യാർഥിനിയുടെ അമ്മ പറഞ്ഞു. അമ്മ ജാൻസി ചെറുപുഴയിലെ കടയിൽ ജോലി ചെയ്താണു മകളെ പഠിപ്പിക്കുന്നതും കുടുംബം പുലർത്തുന്നതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്