കേരളം

ദേഹത്ത് ബെൽറ്റ് പോലെ നോട്ടുകൾ; 16ലക്ഷം രൂപയുടെ കുഴല്‍പ്പണം വേട്ട, ഒരാള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നോട്ടുകൾ ദേഹത്ത് ബെൽറ്റ് പോലെ കെട്ടി 16ലക്ഷം രൂപ കടത്താൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് കുഴൽപ്പണ കേസിൽ പൊലീസ് പിടികൂടിയത്. 500, 2000 രൂപയുടെ കറന്‍സികള്‍ ദേഹത്ത് ബെല്‍റ്റ് പോലെ കെട്ടിയാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്. കോയമ്പത്തൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ താനൂരിലെത്തിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. 

കോയമ്പത്തൂരില്‍നിന്ന് നിരവധി തവണ ഇയാള്‍ പണമെത്തിച്ച് വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇടയ്ക്കിടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മാറ്റിയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുമാണ് പ്രതി പൊലീസ് നിരീക്ഷണത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നത്. ഇയാള്‍ നേരത്തെയും കുഴല്‍പ്പണ കേസുകളില്‍ പിടിയിലായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു