കേരളം

കോവിഡ് രോ​ഗികളായ ദമ്പതികൾ സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ; കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; ക്വാറന്റീൻ ലംഘിച്ച് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്ത ദമ്പതികൾക്കെതിരെ കേസ്. പാലക്കാട് തണ്ണീർപന്തൽ സ്വദേശി ശ്രീധരനും ഭാര്യ പ്രസന്നയുമാണ് കോവിഡ് ബാധിതരായിരിക്കുമ്പോൾ ബ്രാഞ്ച് സമ്മേളനത്തിനെത്തിയത്. തുടർന്ന് ഇവർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു. 

ഈ മാസം 5നാണ് ആൻറിജൻ ടെസ്സിലൂടെ ശ്രീധരന് കൊവിഡ്  സ്ഥിരീകരിയ്ക്കുന്നത്. പ്രാദേശിക വിഭാഗീയത രൂക്ഷമായ കണ്ണാടിയിൽ എതിർവിഭാഗം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരാതിരിയ്ക്കാനാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊവിഡ് രോഗിയെയും ഭാര്യയേയും സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് എന്നാണ് ആരോപണം.  

കണ്ണാടി തണ്ണീർപ്പന്തൽ ബ്രാഞ്ച് സമ്മേളനത്തിന് ശേഷം പ്രതിനിധികൾക്കൊപ്പം ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവാദമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ബിനുമോളുടെ സാന്നിധ്യത്തിലായിരുന്നു  ബ്രാഞ്ച് സമ്മേളനം. സംഭവം വിവാദമായതോടെ  ശ്രീധരനും ഭാര്യയ്ക്കുമെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍