കേരളം

അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : കനത്ത മഴയെ തുടര്‍ന്ന് അടച്ച അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു. വിനോദസഞ്ചാരികളെ അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും പ്രവേശിപ്പിച്ചുതുടങ്ങി. മഴ ശമിച്ച സാഹചര്യത്തിലാണ് നടപടി.

മലക്കപ്പാറ യാത്രക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. അതിരപ്പിള്ളി-മലക്കപ്പാറ റോഡും തുറന്നിട്ടുണ്ട്. 

കനത്ത മഴയെത്തുടര്‍ന്ന് അതിരപ്പിള്ളിയിലും വാഴച്ചാലിലും ജലനിരപ്പ് ഉയര്‍ന്നിരുന്നു. വെള്ളച്ചാട്ടം അതിശക്തമായാണ് നിറഞ്ഞൊഴുകിയിരുന്നത്. ഇതേത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. ടൂറിസ്റ്റുകളുടെ പ്രവേശനവും വിലക്കി. 2018ന് സമാനമായാണ് അതിരപ്പിള്ളിയില്‍ വെള്ളം നിറഞ്ഞ് ഒഴുകുന്നതെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം