കേരളം

കാല്‍ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന നിലയില്‍; 29കാരന്‍ എം സാന്‍ഡ് ടാങ്കില്‍ മരിച്ചനിലയില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:പുളിക്കലില്‍ ക്രഷര്‍ യൂണിറ്റിന്റെ എം സാന്‍ഡ് ടാങ്കില്‍ യുവാവ് മരിച്ചനിലയില്‍. ഒഡീഷ സ്വദേശി ആനന്ദ് സബര്‍ (29) ആണ് മരിച്ചത്.

പുളിക്കല്‍ ആന്തിയൂര്‍ കുന്നിലെ ക്രഷര്‍ യൂണിറ്റില്‍ രാവിലെയാണ് സംഭവം. എം സാന്‍ഡ് നിറയ്ക്കാന്‍ വാഹനമെത്തിയപ്പോള്‍ കാല്‍ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസിനെ വിവരമറിയിക്കുകയും അഗ്‌നിശമന സേനയെത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. 

ഇയാളെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാനില്ലായിരുന്നു. ക്രഷര്‍ യൂണിറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണോ എന്നാണ് പൊലീസ് സംശയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി