കേരളം

പത്മജയ്ക്ക് മാത്രം ഇളവ് ? ; കെപിസിസി ഭാരവാഹി അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് മുന്നില്‍ ; ഇന്ന് പ്രഖ്യാപിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ച് അന്തിമ പട്ടിക ഇന്നലെ ഹൈക്കമാന്‍ഡിന് കൈമാറി. മുന്‍ ഡിസിസി പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ല. നിലവിലെ കെപിസിസി ഭാരവാഹികളെയും പരിഗണിച്ചിട്ടില്ല. എന്നാല്‍ പത്മജ വേണുഗോപാലിന് മാത്രം മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കുമെന്നാണ് സൂചന.

മുന്‍ ഡിസിസി പ്രസിഡന്റുമാരായ യു രാജീവന്‍, എംപി വിന്‍സെന്റ് എന്നിവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലിയാണ് അവസാനഘട്ടത്തില്‍ തര്‍ക്കം നിലനിന്നത്. ഇവര്‍ക്ക് വേണ്ടി മാത്രം ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ നിലപാട് സ്വീകരിച്ചു. ഇതേത്തുടര്‍ന്ന് മുന്‍ ഡിസിസി അധ്യക്ഷന്മാരെ ഒഴിവാക്കിയാണ് പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയത്.

കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റായ ബിന്ദു കൃഷ്ണയെയും കെപിസിസി ഭാരവാഹി പട്ടികയിലേക്ക് പരിഗണിച്ചില്ല. അതേസമയം കെപിസിസി ഭാരവാഹിയായിരുന്ന പത്മജയ്ക്ക് ഇളവു നല്‍കാന്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമണി പി നായരും മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ: ഫാത്തിമ റോസ്‌നയും ജനറല്‍ സെക്രട്ടറിമാരാകും.

വി പി സജീന്ദ്രന്‍, ശിവദാസന്‍ നായര്‍ എന്നിവരും ജനറല്‍ സെക്രട്ടറിമാരാകും. വൈസ് പ്രസിഡന്റ് പദവിയില്‍ വനിതകള്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സമുദായ സമവാക്യം, ദളിത് - വനിതാ പ്രാതിനിധ്യം എന്നിവ ഉറപ്പ് വരുത്തിക്കൊണ്ടുള്ള അന്തിമ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്