കേരളം

തെരുവുനായയെ വിഴുങ്ങി പെരുമ്പാമ്പ്; ഭീതിയോടെ നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കിളിമാനൂരില്‍ റോഡരികില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വനപാലകര്‍ക്ക് കൈമാറി. തെരുവുനായയെ വിഴുങ്ങിയതിനെത്തുടര്‍ന്ന് അനക്കമറ്റ് കിടക്കുകയായിരുന്നു പെരുമ്പാമ്പ്. 

ഇന്നലെ ഉച്ചയോടെയാണ് സംഭവം. പത്തടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. അടയമണ്‍ വയ്യാറ്റിന്‍കരപാലത്തിനു സമീപമാണ് 'മയങ്ങിയ' നിലയിലുള്ള പെരുമ്പാമ്പിനെ നാട്ടുകാര്‍ കണ്ടത്. സമീപ ദിവസങ്ങളില്‍ കിളിമാനൂര്‍ മേഖലയില്‍ നിന്നു പിടികൂടുന്ന നാലാമത്തെ പെരുമ്പാമ്പാണിത്. 

ഏറെ നേരത്തെ പരിശ്രമഫലമായി നാട്ടുകാര്‍ ചേര്‍ന്നു പാമ്പിനെ പിടികൂടിയ ശേഷം വനപാലകരെ അറിയിക്കുകയായിരുന്നു. അവര്‍ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് എന്തോ വിഴുങ്ങിയശേഷം മയങ്ങിയതാണെന്ന് കണ്ടെത്തിയത്. പിന്നാലെ വിഴുങ്ങിയ സാധനത്തെ പുറത്തെത്തിച്ചപ്പോഴാണ് തെരുവു നായയാണെന്നു തിരിച്ചറിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത