കേരളം

മണിശങ്കറെ മാറ്റി ; പി ആര്‍ മുരളീധരന്‍ സിഐടിയു എറണാകുളം ജില്ലാ സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സിപിഎമ്മില്‍ അച്ചടക്ക നടപടി നേരിട്ട കൊച്ചി മുന്‍ ഡെപ്യൂട്ടി മേയര്‍ സി കെ മണിശങ്കറിനെ സിഐടിയു ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. മണിശങ്കറെ മാറ്റാനുള്ള സിപിഎം തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, സിഐടിയു ജില്ലാ കമ്മിറ്റിയിലെ പാര്‍ട്ടി ഫ്രാക്ഷന്‍ ചേര്‍ന്ന് ഇതിന് അംഗീകാരം നല്‍കുകയായിരുന്നു. 

മണിശങ്കറിന് പകരം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആര്‍ മുരളീധരനെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കി. നിലവില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് ആയിരുന്നു മുരളീധരന്‍. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ജോണ്‍ ഫെര്‍ണാണ്ടസിനെ സിഐടിയു ജില്ലാ പ്രസിഡന്റ് ആക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ഒരു വർഷത്തേക്ക് സസ്പെൻഷൻ 

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളെ തുടര്‍ന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മണിശങ്കറെ ഒരു വര്‍ഷത്തേക്ക് സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. നടപടി നേരിട്ടയാള്‍ സിഐടിയു ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതില്‍ അനൗചിത്യം ഉണ്ടെന്ന വാദം ഉയര്‍ന്നു. 

ഇതേത്തുടര്‍ന്ന് എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് സികെ മണിശങ്കര്‍ ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിനും കത്തു നല്‍കിയിരുന്നു. സി കെ മണിശങ്കര്‍ നിലവില്‍ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാണ്. പാര്‍ട്ടി നടപടിക്ക് മുമ്പായിരുന്നു സര്‍ക്കാര്‍ മണിശങ്കറെ നിയമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു