കേരളം

പരമേശ്വരന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി, ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമലയിലെ പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. മാവേലിക്കര തട്ടാരമ്പലം സ്വദേശി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി.

കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം മനോജ്, ഹൈക്കോടതി നിരീക്ഷകന്‍ എന്‍ ഭാസ്‌കരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഗോവിന്ദ് വര്‍മ്മ ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. 

പത്തനംതിട്ടയില്‍ കനത്ത മഴ; തീര്‍ത്ഥാനടത്തിന് നിരോധനം

ശബരിമല മേഖലയില്‍ ഇന്നും ശക്തമായ മഴ തുടരുന്നു. ഇന്നും നാളെയും ശബരിമല തുലാ മാസ പൂജാ തീര്‍ഥാടനത്തിന് അനുവാദമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്നലെ മല ചവിട്ടിയ തീര്‍ത്ഥാടകര്‍ക്ക് ദേവസ്യം ബോര്‍ഡ് ദര്‍ശനാനുമതി നല്‍കും. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ ഇനി കയറ്റിവിടില്ല. നിലയ്ക്കലില്‍ എത്തിയവരെ മടക്കി അയക്കാനാണ് തീരുമാനം. നിലയ്ക്കലില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ക്കായി ഇടത്താവളം ഒരുക്കി നല്‍കുമെന്നും ദേവസ്വം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്