കേരളം

മഴക്കെടുതിയില്‍ 42 മരണം; 3,851 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍; 24 വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 42 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ 304 ദുരിതാശ്വാസക്യാംപുകളില്‍ 3,851 കുടുംബങ്ങള്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഓക്ടോബര്‍ 11മുതല്‍ സംസ്ഥാനത്ത് വര്‍ധിച്ച മഴ ഉണ്ടായത്. അറബിക്കടിലെ ചക്രവാതച്ചുഴിയും ബംാഗള്‍ ഉള്‍ക്കടിലിലെ ന്യൂുനമാര്‍ദ്ദനം ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും സംസ്ഥാനത്ത് വലിയ ദുരന്തമാണ് വിതച്ചത്. ഒക്ടോബര്‍ 12 മുതല്‍ 19 വരെ 42 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടലില്‍ മരിച്ച 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആറ് പേരെ കാണാതായാതായും മുഖ്യമന്ത്രി പറഞ്ഞു. 

നിലവില്‍ 304 ക്യാംപുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.3,851 കുടുംബങ്ങളാണ് ക്യാംപുകളിലുള്ളത്. കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ഉച്ചയ്ക്കത്തെ മഴ സാധ്യത പ്രവചനപ്രകാരം നാളെ പത്തനംതിട്ട, കോ്ട്ടയം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ആറ് ജില്ലകളില്‍ യെല്ലെ അലര്‍ട്ട് പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങളിലും തിരുവനന്തപുരത്തും മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് ആണെങ്കിലും മലയോര പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

തെക്കന്‍ തമിഴ്‌നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത നാല് ദിവസം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'