കേരളം

ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി, ഇന്നും മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഈ മാസം 25 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരിക്കു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി തുടരുന്നതുമൂലം മലയോരത്തു ശക്തമായ മഴയുണ്ടാകും. 

ആലപ്പുഴ ഒഴികെ വയനാട് മുതൽ പത്തനംതിട്ട വരെ നാളെയും യെലോ അലർ‍ട്ടുണ്ട്. ഇന്നലെ രാവിലെ കാര്യമായ മഴയുണ്ടായില്ലെങ്കിലും പിന്നീട് ഇടുക്കി ഉൾപ്പെടെ പലയിടങ്ങളിലും മഴ ശക്തമായി. 

ഇടുക്കി ഡാമിൽ റെഡ് അലർട്ട്

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെറുതോണി അണക്കെട്ടിൽ ചൊവ്വാഴ്ച ഷട്ടർ തുറക്കുമ്പോൾ 2398.08 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ രാത്രി പത്തിന് 2398.30 അടിയായി വർധിച്ചു. നിലവിൽ ഇടുക്കി ഡാമിന്റെ മൂന്നു ഷട്ടറുകൾ 35 സെന്റീമീറ്റർ ഉയർത്തി 100 ക്വുമെക്‌സ് ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. എന്നാൽ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെയാണ് ജലനിരപ്പ് ഉയർന്നത്. അണക്കെട്ടിന്റെ പൂർണശേഷി 2403 അടിയാണ്. 

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.30 അടി

മുല്ലപ്പെരിയാർ ജലനിരപ്പും 135.30 അടിയായി കൂടി. 136 അടി കവിഞ്ഞാൽ സ്പിൽവേയിലെ ഷട്ടറുകളിലേക്കു വെള്ളമെത്തും. പിന്നീട് എപ്പോൾ വേണമെങ്കിലും ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കാം. കക്കി, ഷോളയാർ, പൊന്മുടി, പെരിങ്ങൽക്കുത്ത്, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പീച്ചി അണക്കെട്ടുകളിലും റെഡ് അലർട്ടാണ്. കൂടാതെ മാട്ടുപ്പെട്ടി, ചിമ്മിണി, ചുള്ളിയാർ, മലമ്പുഴ, മംഗലം, മീങ്കര അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി