കേരളം

മാഹിന്‍ വധക്കേസ്; ആര്‍എസ്എസുകാരായ പ്രതികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി ശരിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചാലക്കുടിയിലെ ഡിവൈഎഫ്‌ഐ നേതാവ് മാഹിന്‍ വധക്കേസിലെ പ്രതികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ സതീഷ്, ശരത് എന്നിവരുടെ ശിക്ഷയാണ് സുപ്രീം കോടതി ശരിവെച്ചത്. ജീവപര്യന്തം ശിക്ഷയ്ക്ക് എതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി.

ആശുപത്രി വാതില്‍ ചവിട്ടിപ്പൊളിച്ച്​ കൊലപാതകം

2006 ഡിസംബര്‍ 16നാണ് മാഹിനെ കൊലപ്പെടുത്തിയത്. അന്നേദിവസം പുലര്‍ച്ചെ പോട്ട ധന്യ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുകയായിരുന്ന മാഹിനെ ആശുപത്രി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

മാഹിന്റെ ദേഹത്ത് 46 വെട്ടുകള്‍ ഉണ്ടായിരുന്നു. വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിന് എതിരെയാണ് പ്രതികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ