കേരളം

ഈ മാസത്തെ 5-ാമത്തെ ന്യൂനമര്‍ദം; ഞായറാഴ്ച വരെ പരക്കെ മഴ; ഇന്ന് 7 ഇടത്ത് യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. 31 വരെ ശക്തമായ മഴ തുടരും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ മുതല്‍ 31 വരെ മത്സ്യബന്ധനത്തിനു പോകരുത്. 

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം,  കോഴിക്കോട് വയനാട് ജില്ലകളിലും ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്  

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമര്‍ദമായി മാറി. നാളെ വരെ പടിഞ്ഞാറു ദിശയില്‍ നീങ്ങുമെന്നാണ് വിലയിരുത്തല്‍. ഈ മാസം രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂനമര്‍ദമാണിത്.

തുലാവര്‍ഷം തീരാന്‍ 2 മാസം ശേഷിക്കെ ഈ വര്‍ഷത്തെ ആകെ മഴ വാര്‍ഷിക ശരാശരിക്കു മുകളിലെത്തി. ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ കേരളത്തില്‍ ലഭിക്കേണ്ട ശരാശരി മഴ 2924.7 മില്ലിമീറ്ററാണ്. എന്നാല്‍, ഇന്നലെ വരെ 3131.6 മി.മീ മഴ ലഭിച്ചു. ശൈത്യകാലത്ത് (ജനുവരി - ഫെബ്രുവരി) 409% അധികം മഴ ലഭിച്ചപ്പോള്‍, വേനല്‍ മഴ (മാര്‍ച്ച് - മേയ്) 108% അധികമായിരുന്നു. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന കാലവര്‍ഷക്കാലത്ത് (ജൂണ്‍ - സെപ്റ്റംബര്‍) മഴ 16% കുറഞ്ഞു. തുലാവര്‍ഷത്തില്‍ (ഒക്ടോബര്‍ - ഡിസംബര്‍) ഇതിനകം 104% അധിക മഴ ലഭിച്ചു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു