കേരളം

ശബരിമല വെര്‍ച്വല്‍ ക്യൂ: ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനം പൊലീസില്‍ നിന്നും ഏറ്റെടുത്ത് ദേവസ്വം ബോര്‍ഡിന് കൈമാറണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ 2011 ല്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നതായി ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചു. 

വെര്‍ച്വല്‍ ക്യൂവിനെതിരെ തമിഴ്‌നാടും 

അതിനിടെ, ശബരിമല അയ്യപ്പദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ഒഴിവാക്കണമെന്ന് തമിഴ്‌നാട്ടിലെ ഭക്തജനങ്ങളും ആവശ്യപ്പെട്ടു. ശബരിമല വികസനത്തിന് സഹായം തേടിയെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളോടാണ് ഭക്തരും ഭക്തസംഘടനകളും സ്ഥാപനങ്ങളും ഈ ആവശ്യം ഉന്നയിച്ചത്. 

വെര്‍ച്വല്‍ ക്യൂ വേണ്ടെന്ന് തെലങ്കാനയിലെ ഭക്തര്‍ നേരത്തെ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. പതിനെട്ടാംപടിയില്‍ വൈദ്യുതസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന  മേല്‍ക്കൂര പണിയാന്‍ സഹായിക്കാമെന്ന് തെലങ്കാനയിലെ സ്ഥാപനങ്ങള്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി