കേരളം

കൂടുതലും 25 വയസ്സില്‍ താഴെയുള്ളവര്‍; ലഹരിമരുന്ന് കേസില്‍ പ്രതികളാകുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നതായി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലഹരിമരുന്ന് കേസുകളില്‍ പ്രതികളാവുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നു. 25 വയസ്സുവരെയുള്ള പെണ്‍കുട്ടികളാണ് ഇവരിലേറെയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അടുത്തകാലത്താണ് ഈ പ്രവണത കൂടിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കേസില്‍ പ്രതിയായ വൈപ്പിന്‍ സ്വദേശിനി ആര്യ ചേലാട്ടിന്റെ (23) ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ആര്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ  സര്‍ക്കാര്‍ എതിര്‍ത്തു. തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ വിധിപറയാന്‍ കോടതി മാറ്റി. 

ഈ വര്‍ഷം ജനുവരിയിലാണ് എംഡിഎംഎ. വിഭാഗത്തിലുള്ള ലഹരിമരുന്നുകള്‍, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി കാസര്‍കോട് സ്വദേശി വി.കെ. സമീര്‍, കോതമംഗലം സ്വദേശി അജ്മല്‍ റസാഖ്, ആര്യ ചേലാട്ട് എന്നിവരെ കൊച്ചി സെന്‍ട്രല്‍ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന