കേരളം

പ്ലസ് വൺ: 'എല്ലാവർക്കും സീറ്റ് ഉറപ്പ്'; ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം തിങ്കളാഴ്ച മുതൽ 

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം തിങ്കളാഴ്ച മുതൽ. നവംബർ 1,2,3 തിയതികളിൽ പ്രവേശനം നടക്കുമെന്നും എല്ലാവർക്കും സീറ്റ് ഉറപ്പാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. 

നവംബർ 15നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക. മന്ത്രിസഭായോഗത്തിലെ തീരുമാനം അനുസരിച്ച് വർധിത സീറ്റിലേക്ക് സ്​കൂൾ/ കോമ്പിനേഷൻ ട്രാൻസ്​ഫറിനുള്ള അപേക്ഷകൾ നവംബർ 5,6 തീയതികളിലായി സ്വീകരിച്ച് ട്രാൻസ്​ഫർ അലോട്ട്മെന്റ് നവംബർ 9ന് പ്രസിദ്ധീകരിക്കും. ട്രാൻസ്​ഫർ അഡ്​മിഷൻ നവംബർ 9,10 തീയതികളിൽ പൂർത്തീകരിക്കും.

ആവശ്യമുള്ള പക്ഷം താൽക്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നവംബർ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകൾ നവംബർ 19 വരെ സ്വീകരിക്കുന്നതാണ്. പ്രവേശനം നവംബർ 22,23,24 തിയ്യതികളിലായി പൂർത്തീകരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ