കേരളം

മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ കൂടി തുറന്നു; 825 ഘനയടി വെള്ളം പുറത്തേയ്ക്ക്; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. ജലനിരപ്പ് 138.85 അടിയായി തുടരുന്ന സാഹചര്യത്തില്‍  കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. സ്പില്‍വേ ഷട്ടറിലൂടെ പുറത്തേയ്ക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 825 ഘനയടിയായി ഉയര്‍ന്നു.

ഒരു ഷട്ടര്‍ കൂടി തുറന്നു

ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് നടപടി. ഡാമിലെ ജലനിരപ്പ് താഴ്ത്തുന്നതിന്റെ ഭാഗമായി രാവിലെ മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നത്. നിലവില്‍ രണ്ട്, മൂന്ന്, നാലു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. നേരത്തെ 550 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കിയത്. ഇതാണ് 825 ഘനയടിയായി ഉയര്‍ത്തിയത്. പെരിയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇടുക്കി അണക്കെട്ടിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു


നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ജലനിരപ്പ് 138.85 ആയി ഉയര്‍ന്നത്. അതിനിടെ, ഇടുക്കി അണക്കെട്ടിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അണക്കെട്ടിന്റെ ജലനിരപ്പ് റൂള്‍ കര്‍വായ 2398.32 അടിയിലെത്തിയതോടെയാണ്  ജാഗ്രത പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ ജലനിരപ്പ് താഴ്ന്നതോടെ റെഡ് അലര്‍ട്ട് പിന്‍വലിക്കുകയായിരുന്നു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

ലാലേട്ടന് പിറന്നാള്‍ സമ്മാനം; കിരീടം പാലം ഇനി വിനോദസഞ്ചാര കേന്ദ്രം

പുറത്തുനിന്നുള്ളത് മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും നിങ്ങളെ രോ​ഗിയാക്കാം; മുന്നറിയിപ്പുമായി ഐസിഎംആർ

ആഡംബര കാറിടിച്ച് രണ്ട് പേരെ കൊന്ന സംഭവം; 17 കാരന് സ്റ്റേഷനില്‍ പിസയും ബര്‍ഗറും ബിരിയാണിയും, മദ്യപിക്കുന്ന വീഡിയോ പുറത്ത്

ഫോണ്‍ സ്മൂത്ത് ആയി ഉപയോഗിക്കാം; ഇതാ ഏഴ് ആന്‍ഡ്രോയിഡ് ടിപ്പുകള്‍