കേരളം

മന്ത്രി വി എന്‍ വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. സിപിഎം നേതാവ് ജോര്‍ജ് മാത്യുവിനെയാണ് മാറ്റിയത്. മന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് മാറ്റിയതെന്നാണ് സൂചന. 

സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ജോര്‍ജ് മാത്യു. നാളെ അദ്ദേഹം ചുമതലയൊഴിയും. ഇപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന മുന്‍ എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി മാത്തുക്കുട്ടി പ്രൈവറ്റ് സെക്രട്ടറിയാകുമെന്നാണ് വിവരം. 

എന്നാല്‍ ജോര്‍ജ് മാത്യുവിനെ പാര്‍ട്ടി ചുമതലയിലേക്ക് മാറ്റുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. കൊല്ലത്ത് തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തിരുന്നു.

ഇവര്‍ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘടനാ പ്രവര്‍ത്തന രംഗത്തെ കുറവു പരിഹരിക്കുക ലക്ഷ്യമിട്ടാണ് ജോര്‍ജ് മാത്യുവിനെ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന ചുമതലയില്‍ നിന്നും മാറ്റിയതെന്നാണ് വിശദീകരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം