കേരളം

അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടർ; നാല് കലക്ടർമാരെ മാറ്റി; ഐഎഎസ് തലത്തിൽ അഴിച്ചുപണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. ജില്ലാ കലക്ടർമാക്കും മാറ്റമുണ്ട്. മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കലക്ടർമാരെയാണ് മാറ്റിയത്.  

ടിവി അനുപമ പട്ടിക വർഗ വകുപ്പ് ഡയറക്ടറാകും. എൻട്രസ് കമ്മീഷണറുടെ അധിക ചുമതലയും അനുപമയ്ക്ക് നൽകിയിട്ടുണ്ട്. മുഹമ്മദ് വൈ സഫറുള്ളയെ ജിഎസ്ടി സ്പെഷ്യൽ കമ്മീഷണറാറായും സജിത് ബാബുവിനെ ദുരന്ത നിവാരണ ഡയറക്ടറായും നിയമിച്ചു. അബ്ദുൽ നാസറാണ് പുതിയ തൊഴിലുറപ്പ് മിഷൻ ഡയറക്ടർ. 

കണ്ണൂർ കലക്ടറായിരുന്ന ടിവി സുഭാഷ് കൃഷി വകുപ്പ് ഡയറക്ടറാകും. എസ് ചന്ദ്രശേഖർ ആണ് പുതിയ കണ്ണൂർ കലക്ടർ. മലപ്പുറം കലക്ടർ ഗോപാലകൃഷ്ണൻ എംപ്ലോയ്മെന്റ് ട്രെയിനിങ് ഡയറക്ടറാകും പകരം വി ആർ പ്രേംകുമാർ മലപ്പുറത്തെത്തും. 

വയനാട് ജില്ലാ കലക്ടർ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും പകരം എ ഗീത വയനാട് ജില്ലാ കലക്ടറാകും. അദീലയ്ക്ക് ലോട്ടറി വകുപ്പിന്റെ ചുമതലയും ഉണ്ട്. കൊല്ലം കലക്ടർ അബ്ദുൾ നാസറിനെ തൊഴിലുറപ്പ് മിഷൻ ഡയറക്ടറാക്കി. പകരം അപ്സാന പർവീൻ കൊല്ലം കലക്ടറാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി