കേരളം

കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡിയോട് സാവകാശം തേടി കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡിയോട് സാവകാശം തേടി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നാളെ ഹാജരാകാനാണ് ഇ ഡി നോട്ടീസ് അയച്ചിരുന്നത്. എന്നാല്‍ നാളെ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ചാണ് സാവകാശം തേടിയിരിക്കുന്നത്.  പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും എതിരായ തെളിവുകള്‍ നല്‍കിയതായി കെ ടി ജലീല്‍ എംഎല്‍എ നേരത്തെ പറഞ്ഞിരുന്നു. 

കുഞ്ഞാലിക്കുട്ടിയും മകനും ചന്ദ്രിക ദിനപത്രത്തെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചുവെന്നും ജലീല്‍ ആരോപിച്ചു. എആര്‍ നഗര്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറിയിട്ടില്ല. കൂടുതല്‍ രേഖകള്‍ സംഘടിപ്പിച്ച് ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്നും ജലീല്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെയും മകനെയും ചോദ്യം ചെയ്യാന്‍ ഇ ഡി വിളിപ്പിച്ചിട്ടുണ്ട്. നാളെ കുഞ്ഞാലിക്കുട്ടിയെയും 7 ാം തീയതി മകനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ചന്ദ്രികയെ മറയാക്കി ചില നേതാക്കള്‍ അനധികൃത ഇടപാട് നടത്തുന്നു. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണിത് നടക്കുന്നതെന്നും ജലീല്‍ പറഞ്ഞു. ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു